FLASH NEWS

ഷെയ്ഖ് ഹസീനയുടെ 'നാടുവിടൽ' : ഖാലിദ സിയയ്ക്ക് മോചനം

WEB TEAM
August 06,2024 12:14 PM IST

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടത് അനുഗ്രഹമായത് രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക്.

ഹസീനയുടെ നാടുവിടലിന് പിന്നാലെ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ ഉത്തരവിട്ടു. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. 

സൈനിക മേധാവി വഖാറുസ്സമാനും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത യോഗത്തിൽ ; വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായവരെയും മോചിപ്പിക്കാൻ തീരുമാനിച്ചു. 2018ൽ 17 വർഷത്തെ തടവ് ശിക്ഷ വിധിച്ച 78 വയസ്സുള്ള ഖാലിദ സിയയ്ക്ക് ഇതോടെ മോചനമായി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.